Count of Monte Cristo, The

Alexandre Dumas
With an Introduction and Notes by Keith Wren, University of Kent at Canterbury The story of Edmund Dantes, self-styled Count of Monte Cristo, is told with consummate skill. The victim of a miscarriage of justice, Dantes is fired by a desire for retribution and empowered by a stroke of providence. In his campaign of vengeance, he becomes an anonymous agent of fate. The sensational narrative of intrigue, betrayal, escape, and triumphant revenge moves at a cracking pace. Dumas' novel presents a powerful conflict between good and evil embodied in an epic saga of rich diversity that is complicated by the hero's ultimate discomfort with the hubristic implication of his own actions.

Reviews

Reviewed: 2017-05-18

ദി കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ.(1844) അലക്സാണ്ട്രെ ഡൂമാസ്.

നിരപരാധിയായ എഡ്മണ്ട് ഡാന്ടിസ്, വർഷങ്ങൾ നീണ്ട കാരാഗ്രഹവാസം സഹപ്രവർത്തകരുടെ ചതിയാലനുഭവിക്കേണ്ടി വരുന്നു.അതും അയാളുടേ കല്യാണത്തിനിടയിൽ. ആ ജയിൽവാസത്തിനിടയിൽ പരിചയപ്പെടുന്ന പുരോഹിതന്റെ സഹായത്തോടെ രക്ഷപ്പെടാൻ ശ്രമിക്കുന്നു. ഒരു അപകടത്തിൽ പെട്ട് മരണാസന്നനായ പുരോഹിതൻ അയാൾക്ക ഒരു നിധി രഹസ്യം അറിയിക്കുന്നു. തടവറയിൽ നിന്നും തന്തപരമായി രക്ഷപ്പെടുന്ന അയാൾ നിധി കൈക്കലാക്കി നാട്ടിലെത്തുന്നു.

തിരിച്ചെത്തുന്ന അയാൾ തന്റെ പിതാവു പട്ടിണി കിടന്നു മരിച്ചതും പ്രേയസി തന്നെ ചതിച്ചവന്റെ ഭാര്യയായതും ചതിയന്മാരെല്ലാം സുഖസൗകര്യങ്ങളോടെ ജീവിക്കുന്ന കാഴ്ചയാണു കാണുന്നതു. പിന്നീടുള്ള അയാളുടെ പ്രതികാരകഥയാണു ദി കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ.
വളരെ ബൃഹത്തായ ഒരു പുസ്തകമാണു ദി കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ. സമയവും സന്ദർഭവുമുള്ളവർ മാത്രം ഈ പുസ്തകം വായിച്ചാൽ മതി.എനിക്ക് വളരെയയേറെ ഇഷ്ടപ്പെട്ട ഒരു കൃതി. 19 നൂറ്റാണ്ടിൽ എഴുതിയ ഈ നോവൽ ഇന്നും ലക്ഷകണക്കിനു കോപ്പികൾ വിറ്റഴിഞ്ഞു പോകുന്നതിൽ യാതോരോൽഭുതവുമില്ല

ഈ നോവലിന്റെ സിനിമാവിഷ്കാരങ്ങൾ എല്ലാവരും കണ്ടതായിരിക്കും. മലയാളത്തിലെ “പടയോട്ടം” ഈ നോവലിനെ ആസ്പദമായി നിർമ്മിച്ചതാണു. I V ശശി, M T ടീമിന്റെ “അടിയോഴുക്കുകൾ” ക്ക് വരെ ഇതിലെ കഥാ സന്ദർഭങ്ങളുമായി നല്ല സാമ്യമുണ്ട്.പക്ഷെ പുസ്തകം പകർന്നു തന്ന ആസ്വാദനസുഖം ഒരിക്കലും നൽകുവാൻ സിനിമയ്കു കഴിഞ്ഞില്ല

Item Posts
@ennui
@ennui completed #countofmontecris... on 2016-12-27
@ennui
@ennui began #countofmontecris... on 2016-12-15